സി പി ഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ പ്രകീർത്തിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഴിഞ്ഞം തുറമുഖ എം ഡി യും ഐഎഎസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യർക്കെതിരെ ചീഫ് സെക്രട്ടറിയ്ക്കും,കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ.
ഐഎഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് എതിരെയാണ് പരാതി.
ഐഎഎസ് ഉദ്യോഗസ്ഥയായ
ശ്രീമതി ദിവ്യ.എസ്. അയ്യർ അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പുതിയതായി നിയമിതനായ
സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയെ അഭിവാദ്യം ചെയ്തത് ഐഎഎസ് ഉദ്യോസ്ഥർ പാലിക്കേണ്ട
1968 ലെ പെരുമാറ്റ ചട്ടത്തിലെ ചട്ടം (5) ൽ രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരായിട്ടുള്ളതാണെന്നും പരാതിയിൽ പറയുന്നു.
പരാതിയുടെ പൂർണ രൂപം ചുവടെ:
സ്വീകർത്താവ്
ശ്രീമതി. ശാരദ മുരളീധരൻ
ചീഫ് സെക്രട്ടറി
കേരള സർക്കാർ
വിഴിഞ്ഞം തുറമുഖ ട്രസ്റ്റിൻ്റെ മാനേജിംഗ് ഡയറക്ടറും ഐഎസ് ഉദ്യോഗസ്‌ഥയുമായ ശ്രീമതി ദിവ്യ.എസ് അയ്യർ അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പുതിയതായി നിയമിതനായ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയെ അഭിവാദ്യം ചെയ്ത് ഐഎഎസ് ഉദ്യോസ്ഥർ പാലിക്കേണ്ട 1968 ലെ പെരുമാറ്റ ചട്ടത്തിലെ ചട്ടം (5) ൽ രാഷ്ട്രീയ നിഷ്‌പക്ഷതയ്ക്ക് എതിരായിട്ടുള്ളതാണ്
മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ രാഷ്ട്രീയ നിയമനം നേടിയ സി.പി.എം നേതാവായ കെ.കെ രാഗേഷിനെ തൽസ്‌ഥാനത്ത് നിയമിച്ചത് സി.പി.എം സംസ്ഥാന സമിതിയുടെ രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാഗമായാണ്. ആ സ്‌ഥലത്ത് രാഗേഷിന്റെ പ്രവർത്തനം അവസാനിപ്പിക്കാനും പുതുതായി ടിയാനെ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി സ്ഥാനത്ത് നിയമിക്കാനും തീരുമാനിച്ചതും സിപി.എം പാർട്ടിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി തന്നെയാണ്.
ഈ വാർത്ത പുറത്തു വന്നപ്പോൾ സി.പി.എം നേതാവായ കെ.കെ രാഗേഷിനെ പ്രകീർത്തിച്ചുകൊണ്ട് മേൽപ്പറഞ്ഞ ഐഎഎസ് ഉദ്യോഗസ്ഥ 2025 ഏപ്രിൽ 15 ന് തൻ്റെ ഇൻസ്റ്റഗ്രാം സോഷ്യൽ മീഡിയ പേജിൽ പുരാണ കഥാപാത്രമായ കർണ്ണനോട് ഉപമിച്ച് തികച്ചും രാഷ്ട്രീയ ചായ്‌വുള്ള ഒരു പോസ്റ്റ് കമ്മ്യൂണിസ്റ്റ് വിപ്ലവഗാനത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതുകയുണ്ടായി വളരെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുന്നുകൊണ്ട് ദിവ്യ.എസ്.അയ്യർ ഐഎഎസ്നടത്തിയ പ്രകീർത്തിക്കലും വാഴ്ത്തലും ഐഎഎസ് ഓഫീസർമാർ പുലർത്തേണ്ട രാഷ്ട്രീയ നിഷ്പക്ഷത എന്ന ചട്ടത്തിൻ്റെ ലംഘനവും രാഗേഷിന് രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കുന്നതിനായുള്ള പ്രവർത്തനങ്ങളുമാണ്
ഈ കാര്യത്തിൽ ഒരു സാമൂഹിക പൊതുപ്രവർത്തകനെന്ന നിലയും, രാജ്യത്തെ ഉത്തരവാദിത്വപ്പെട്ട പൗരനെന്ന നിലയും എനിക്ക് പരാതിയുണ്ട്. പെരുമാറ്റ ചട്ടലംഘനം നടത്തിയ ദിവ്യ.എസ്.അയ്യർക്കെതിരേ മാതൃകാപരമായ ശിക്ഷാ നടപടി ഉണ്ടാകണമെന്നും ഇത്തരത്തിലുളള പെരുമാറ്റചട്ട ലംഘനങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കുവാൻ വേണ്ട നടപടി ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.
Youth Congress District President Vigil Mohanan files complaint against Divya S Iyer